ടൊറന്റോയ്ക്ക് പറന്ന വിമാനത്തില്‍ സുഖപ്രസവം

പുലര്‍ച്ചെ 3.30ന് കസാക്കിസ്താന് മുകളില്‍ 34000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു അമൃത്സര്‍ സ്വദേശിനിയായ കുല്‍ജിത്തിന് പ്രസവവേദന അനുഭവപ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ സഹായത്തോടെയാണ് കുല്‍ജിത് കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഉറപ്പായതോടെ വിമാനം അടിയന്തരലാന്‍ഡിങ് നടത്തേണ്ടെന്ന് തീരുമാനിച്ച് പറക്കല്‍ തുടര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
ഭര്‍ത്താവിനൊപ്പമാണ് എട്ടുമാസം ഗര്‍ഭിണിയായിരുന്ന കുല്‍ജിത് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ഇന്ത്യ വിമാനത്തില്‍ കയറിയത്.












Click it and Unblock the Notifications