കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാശാസ്യം: കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: അനാശാസ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസ് നേതാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. കുന്നത്തൂര്‍ പഞ്ചായത്തില്‍ ഇതുമായി ബന്ധപ്പെട്ട് വിവാദം പുകയുകയാണ്.

കോണ്‍ഗ്രസ് നേതാവിനെയല്ല നാട്ടുകാര്‍ പിടികൂടിയതെന്നും മണ്ണ് മാഫിയ സംഘത്തിലെ ആള്‍ക്കാണ് മര്‍ദ്ദനമേറ്റതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം.

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ആരോപിച്ച് ശാസ്താം കോട്ടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി.

എന്നാല്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് സംഭവത്തില്‍ വീണ്ടും മലക്കംമറിച്ചിലുണ്ടായ. അരമണിക്കൂറിനുള്ളില്‍ നേതാവിനെതിരെ പ്രസ്ഥാവനകളുമായി പഞ്ചായത്തിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു.

ആരോപണവിധേയനായ പഞ്ചായത്ത് അംഗത്തെ തല്‍സ്ഥാനത്തുനിന്ന് മാറി നിരപരാധിത്വം തെളിയിക്കണമെന്നും ശാസ്താംകോട്ടയില്‍ നടന്ന പത്രസമ്മേളനം പാര്‍ട്ടി അറിവോടെയല്ലെന്നും അറിയിച്ചാണ് ഡിസിസി അംഗങ്ങള്‍ രംഗത്തെത്തിയത്.

നേതാവിനെ പിടികൂടി മര്‍ദ്ദിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കുന്നത്തൂര്‍ പഞ്ചായത്തില്‍ ആകെ നേതാവിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പത്രവാര്‍ത്തകള്‍ വെട്ടിയൊട്ടിച്ചും മറ്റുമാണ് പോസ്റ്ററുകള്‍ ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോരാണ് സംഭവത്തിന് പിന്നില്ലെന്ന് സൂചനയുണ്ട്. എന്നാല്‍ ഡിവൈഎഫ്‌ഐയാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

English summary
A local leader of Congress from Kunnathur panchayat allegedly involved in a immoral traffic issue. Congress alleged that DYFI is plying behind this issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X