വാളകം: ചോദ്യം ചെയ്യല്‍ സ്വാഭാവികമെന്ന് ഗണേഷ്

വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വനം മന്ത്രി ഗണേഷ് കുമാറിന്റെ െ്രെപവറ്റ് സെക്രട്ടറി പ്രദീപ് കുമാറിനെ അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.
കൊട്ടാരക്കര എസ്.പി ഓഫീസില്‍ വൈകിട്ട് ഏഴു മണിയോടെയായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ സംഘം തലവന്‍ റൂറല്‍ എസ്പി പ്രകാശ് ഡിവൈഎസ്പിമാരായ ഷാനവാസ്, അജിത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു.
അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഫോണിലേക്കു പ്രദീപ് ഫോണ്‍ ചെയ്തിരുന്നു. സംഭവത്തിനു തലേദിവസം പ്രദീപ് കുമാര്‍ വാളകം സ്‌കൂളില്‍ പതിവില്ലാതെ എത്തിയിരുന്നുവെന്ന് സ്‌കൂളിലെ അധ്യാപകര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രദീപിനെ ചോദ്യം ചെയ്തത്.












Click it and Unblock the Notifications