കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം: ചോദ്യം ചെയ്യല്‍ സ്വാഭാവികമെന്ന് ഗണേഷ്

  • By Nisha Bose
Google Oneindia Malayalam News

Ganesh Kumar
തിരുവനന്തപുരം: വാളകത്ത് അധ്യാപകന് പരിക്കേറ്റ സംഭവുമായി ബന്ധപ്പെട്ട് തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്തത് സ്വാഭാവിക കാര്യം മാത്രമാണെന്ന് മന്ത്രി ഗണേഷ് കുമാര്‍.

വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വനം മന്ത്രി ഗണേഷ് കുമാറിന്റെ െ്രെപവറ്റ് സെക്രട്ടറി പ്രദീപ് കുമാറിനെ അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.

കൊട്ടാരക്കര എസ്.പി ഓഫീസില്‍ വൈകിട്ട് ഏഴു മണിയോടെയായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ സംഘം തലവന്‍ റൂറല്‍ എസ്പി പ്രകാശ് ഡിവൈഎസ്പിമാരായ ഷാനവാസ്, അജിത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു.

അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഫോണിലേക്കു പ്രദീപ് ഫോണ്‍ ചെയ്തിരുന്നു. സംഭവത്തിനു തലേദിവസം പ്രദീപ് കുമാര്‍ വാളകം സ്‌കൂളില്‍ പതിവില്ലാതെ എത്തിയിരുന്നുവെന്ന് സ്‌കൂളിലെ അധ്യാപകര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രദീപിനെ ചോദ്യം ചെയ്തത്.

English summary
Ganesh Kumar said that police quetioned his Private Secretary as part of the investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X