Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദവ്യവസായത്തിന്റെ മാര്‍ക്കറ്റ് ഇടിയും: കുഞ്ഞാലി

Kunjalikutty
കൊച്ചി: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

വഴിയിലൂടെ പോകുന്നവരെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാര്‍ത്തയാക്കുന്ന വിവാദ വ്യവസായമാണ് നടക്കുന്നത്. ഇതിന് മാര്‍ക്കറ്റ് ഇടിയും. തെറ്റായ ചീപ്പ് ഏര്‍പ്പാടാണിത്. ഇത്തരം വിവാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിയമോപദേശം നല്‍കുന്നതിനായി മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ ദാമോദരന്‍ പണം കൈപ്പറ്റിയെന്നായിരുന്നു കഴിഞ്ഞദിവസമുണ്ടായ വെളിപ്പെടുത്തല്‍.

എം.കെ ദാമോദരന്റെ ജൂനിയറായിരുന്ന അഡ്വക്കേറ്റ് പി.സി ശശിധരന്‍, ക്ലര്‍ക്ക് സതീശ് വര്‍മ്മ, കാസര്‍ക്കോട്ടെ മുന്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഇക്കാര്യം ഒളിക്യാമറയില്‍ പറയുന്ന ദൃശ്യങ്ങള്‍ ഇന്ത്യാവിഷനാണ് പുറത്തുവിട്ടത്.

കൊച്ചിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+