മുല്ലനേഴി നീലകണ്ഠന്‍ അന്തരിച്ചു

കവി, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്. 1981ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിവന്നു.
1976 ല്‍ ലക്ഷ്മി വിജയം എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വഹിച്ചത്. ഞാവല്‍പ്പഴം എന്ന സിനിമയിലെ കറുകറുത്തൊരു പെണ്ണാണെ എന്ന പാട്ട് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. 22 ചലച്ചിത്രങ്ങള്‍ക്കായി 69ലേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വെള്ളം, മേള ,സന്‍മനസ്‌സുള്ളവര്‍ക്ക് സമാധാനം തുടങ്ങി 64ഓളം ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതി. ഒട്ടേറെ കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലാണ് അവസാനമായി ഗാനം രചിച്ചത്.












Click it and Unblock the Notifications