കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലനേഴി നീലകണ്ഠന്‍ അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Mullanezhi Neelakandan
തൃശ്ശൂര്‍: കവിയും ഗാനരചയിതാവുമായ മുല്ലനേഴി നീലകണ്ഠന്‍ (63) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം വൈകിട്ട് 5.30 ന് അവണിശേ്ശരിയിലെ വീട്ടു വളപ്പില്‍ നടക്കും.

കവി, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്. 1981ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിവന്നു.

1976 ല്‍ ലക്ഷ്മി വിജയം എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വഹിച്ചത്. ഞാവല്‍പ്പഴം എന്ന സിനിമയിലെ കറുകറുത്തൊരു പെണ്ണാണെ എന്ന പാട്ട് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. 22 ചലച്ചിത്രങ്ങള്‍ക്കായി 69ലേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വെള്ളം, മേള ,സന്‍മനസ്‌സുള്ളവര്‍ക്ക് സമാധാനം തുടങ്ങി 64ഓളം ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതി. ഒട്ടേറെ കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലാണ് അവസാനമായി ഗാനം രചിച്ചത്.

English summary
Poet and lyricist Mullanezhi Neelakandan passed away here on Saturday morning at a private hospital. He was admitted in the hospital due to chest pain on Friday evening. Famous as poet, lyricist and actor, Mullanezhi bagged Kerala Sahithya Academy award in 1995 and 2010.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X