പിള്ളയുടെ ഫോണ്‍വിളി പരിശോധിക്കണം: കോടതി

ബാലകൃഷ്ണപിള്ളയുടെ 9447155555 എന്ന ഫോണ്‍നമ്പറില്‍ ആറുമാസത്തിനകം വന്ന ഇന്‍കമിങ്, ഔട്ട് ഗോയിങ് കോളുകളും എസ്എംഎസും പരിശോധിക്കാനാണ് തിരുവനന്തപുരം അഡീഷ ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് വി പി ഇന്ദിരാദേവി ഉത്തരവിട്ടത്.
തിരുവനന്തപുരം സൈബര്‍ സെല്‍ ഡിവൈഎസ്പിക്കാണ് നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ 31നകം വിശദവിവരം കോടതിയെ അറിയിക്കണം.
തടവില്‍ കഴിയവേ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിന് മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയി കൈതാരമാണ് ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications