രാധാകൃഷ്ണ പിള്ളയെ മലപ്പുറത്തേയ്ക്ക് മാറ്റി

രാധാകൃഷ്ണപിള്ളയെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥലം മാറ്റിക്കൊണ്ട് ഡിജിപി ജേക്കബ് പുന്നൂസ് വെള്ളിയാഴ്ച ഉത്തരവിറക്കിയത്.
വെടിവെയ്പും തുടര്‍ന്നുണ്ടായ ജനരോഷത്തിന്റെയും പശ്ചാത്തലത്തില്‍ രാധാകൃഷ്ണപിള്ളയുടെ സുരക്ഷകൂടി കണക്കിലെടുത്താണ് മലപ്പുറത്തേക്ക് മാറ്റിയതെന്നാണ് സൂചന.
വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിനു മുന്നില്‍ എസ്എഫ്‌ഐ നടത്തിയ സമരത്തിനു നേരേ രാധാകൃഷ്ണപിള്ള വെടിവെച്ചത് വന്‍ പ്രതിഷേധ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
വെടിവെപ്പ് ഒഴിവാക്കാമായിരുന്നെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. രാധാകൃഷ്ണപിള്ളക്കെതിരെ സിപിഎം നേതാക്കള്‍ പരസ്യമായി വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനിടെയാണ് സ്ഥലം മാറ്റം ഉണ്ടായത്.












Click it and Unblock the Notifications