Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന്‍ പീഡിപ്പിച്ച കുട്ടിയെ പുറത്താക്കി

എരുമപ്പെട്ടി: ലൈംഗികപീഡനത്തിന് ഇരയായ ഒന്നാം ക്ലാസുകാരിയെയും സഹോദരനെയും സ്‌കൂളില്‍ നിന്നും പുറത്താക്കിയ നടപടി വിവാദമാകുന്നു. സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ പേരുകള്‍ സ്‌കൂള്‍ രേഖകളില്‍ നിന്നും നീക്കം ചെയ്ത നടപടി തങ്ങളെ അറിയിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. കുട്ടികള്‍ സ്‌കൂളില്‍ ചെല്ലാത്തതിന്റെ കാരണം അന്വേഷിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ഒരു മാസം മുന്‍പാണ് ആറു വയസുകാരിയെ സ്‌കൂളിലെ അധ്യാപകന്‍ പീഡിപ്പിച്ചത്. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദം മൂലം പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല.

ഏറെനാള്‍ ചികില്‍സയിലായിരുന്നു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞു സ്‌കൂളില്‍ ചെന്ന പെണ്‍കുട്ടിയുടെ സഹോദരനോടു സ്‌കൂളിലെ അധ്യാപകരടക്കമുള്ളവര്‍ നിരന്തരം സഹോദരിയുടെ കാര്യങ്ങള്‍ ചോദിച്ചു ശല്യപ്പെടുത്തുമായിരുന്നുവത്രേ.

ഇങ്ങനെ കുട്ടികള്‍ക്ക് സ്‌കൂളില്‍ തുടരാനാകാത്ത സാഹചര്യം വന്നപ്പോള്‍ അവരെ സ്‌കൂള്‍ മാറ്റിച്ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചു. ഇതിനായി ടിസി വാങ്ങാന്‍ സ്‌കൂളില്‍ ചെന്നപ്പോഴാണ് കുട്ടികളുടെ പേര് വെട്ടിയെന്നും വീണ്ടും പ്രവേശനം നേടിയാല്‍ മാത്രമേ ടിസി നല്‍കാന്‍ കഴിയുകയുള്ളുവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.

പേരുകള്‍ കെഇആര്‍ നിയമമനുസരിച്ച് സ്‌കൂള്‍ രേഖകളില്‍നിന്ന് നീക്കം ചെയ്തതായുള്ള ഹെഡ്മിസ്ട്രസ്സിന്റെ അറിയിപ്പ് തപാല്‍മാര്‍ഗം വെള്ളിയാഴ്ചയാണ് കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത്. വ്യാഴാഴ്ച കുട്ടികളുടെ ടി.സി വാങ്ങാന്‍ സ്‌കൂളില്‍ ചെന്നപ്പോഴാണ് പേരുകള്‍ നീക്കം ചെയ്ത വിവരമറിയുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.

സംഭവത്തിനുശേഷം സ്‌കൂളില്‍ ഒരു പിടിഎ യോഗത്തില്‍ അമ്മ പങ്കെടുത്തിരുന്നത്രേ. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ പ്രശ്‌നം സംബന്ധിച്ച് അന്നൊന്നും പറഞ്ഞില്ലെന്ന് അവര്‍ പറയുന്നു.

വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതിനെതിരെ വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് പൊതുപ്രവര്‍ത്തകനായ രാജു പുഴങ്കര പരാതി നല്‍കി. സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കുവാന്‍ അവസരമൊരുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

എന്നാല്‍, കുട്ടികള്‍ തുടര്‍ച്ചയായി സ്‌കൂളില്‍ ഹാജരാകാത്തതിനാലാണ് രേഖകളില്‍നിന്ന് അവരെ നീക്കംചെയ്തതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കെ.ഇ.ആര്‍. റൂള്‍സ് 15(3) അനുസരിച്ചാണ് പേരുകള്‍ നീക്കം ചെയ്തത്. പേരുകള്‍ നീക്കം ചെയ്ത കുട്ടികള്‍ക്ക് ടി.സി നല്‍കാനാകില്ല. അവരുടെ പേരുകള്‍ വീണ്ടും ചേര്‍ത്താല്‍ ടി.സി നല്‍കാനാകും.

കുട്ടികള്‍ സ്‌കൂളില്‍ വരാത്തതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും അവധിക്കത്ത് തന്നിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ മുടങ്ങിയതിന്റെ കാരണം അറിയിക്കാത്തതിനാലാണ് നിയമപ്രകാരം പേരുകള്‍ നീക്കം ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+