ജയിലിലെ മൊബൈല്‍ ജാമറിന് ഉപ്പിട്ട് പണികൊടുത്തു
തിരുവനന്തപുരം: മൊബൈല്‍ വിളികള്‍ തടയാന്‍ കണ്ണൂര്‍ ജയിലിനുള്ളില്‍ സ്ഥാപിച്ച ജാമറുകള്‍ തകര്‍ത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിടെക് ബിരുദധാരിയായ കുറ്റവാളിയുടെ ബുദ്ധിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉപ്പാണ് ഇതിന് ഉപയോഗിച്ചതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് കുറ്റകൃത്യങ്ങള്‍ തടയാന്‍ 38 ലക്ഷംരൂപ ചെലവിട്ട് കണ്ണൂര്‍ ജയിലിനുള്ളില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചത്. എന്നാല്‍ , അവിടെ കുറ്റവാളിയായി ഉണ്ടായിരുന്ന ബിടെക് ബിരുദധാരി ജാമര്‍ നശിപ്പിക്കാന്‍ പദ്ധതിയിട്ടു.
ഒരു തടവുകാരന് ദിവസം മൂന്നുഗ്രാം ഉപ്പുവച്ച് ഭക്ഷണത്തോടൊപ്പം ജയിലില്‍ നല്‍കുന്നുണ്ട്. ഇത് ശേഖരിച്ച് മുന്നൂറുഗ്രാം വരെയാക്കി. ഇത് ജാമറില്‍ നിക്ഷേപിച്ചാണ് കേടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications