ഗദ്ദാഫി വൈറസ് പരക്കുന്നു

ഗദ്ദാഫിയുടെ മരണം മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെ തകര്‍ക്കാന്‍ ഗദ്ദാഫി വൈറസുകളെ സൃഷ്ടിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബ്രിട്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
എഎഫ്പി വാര്‍ത്താ ഏജന്‍സിയില്‍ നിന്നു വരുന്നതെന്ന വ്യാജേനയാണ് ഗദ്ദാഫി വൈറസ് പരക്കുന്നത്. ഇവ തുറക്കാന്‍ ശ്രമിയ്ക്കരുതെന്ന് സൈബര്‍ ലോകത്തെ വിദഗ്ധര്‍ പറയുന്നു. ഗദ്ദാഫിയുടെ മരണത്തെ തുടര്‍ന്ന് എഎഫ്പി ആണ് ആദ്യം ഇതു സംബന്ധിച്ച ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വാര്‍ത്താ പ്രാധാന്യം നേടുന്ന സംഭവങ്ങളെ ഉപയോഗപ്പെടുത്തി സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത് പതിവാണ്.












Click it and Unblock the Notifications