വിപണി, ഓരോ മണിക്കൂറിലും നഷ്ടമായത് 1094കോടി

വെളിച്ചത്തിന്റെ സമൃദ്ധിയുടെയും ഉല്‍സവമായ ദീപാവലി ഇത്തവണ വീണ്ടുമെത്തുമ്പോള്‍ ഓഹരി നിക്ഷേപകരില്‍ പലരും പാപ്പരായിട്ടുണ്ടെന്ന് ചുരുക്കം.
2010 നവംബര്‍ അഞ്ചിനായിരുന്നു കഴിഞ്ഞ ദീപാവലി. അന്നു തൊട്ട് പുതിയ ദീപാവലി വരെ 239 ട്രേഡിങ് ദിവസങ്ങളാണുള്ളത്. ശരാശരി ആറര മണിക്കൂറാണ് ഒരു ദിവസത്തെ ട്രേഡിങ് സമയം. എത്ര പണം നഷ്ടമായിട്ടുണ്ടെന്ന് കൂട്ടിനോക്കിയാല്‍ തലകറങ്ങും.
സെന്‍സെക്‌സ് പരിഗണിക്കുകയാണെങ്കില്‍ മൊത്തം 20 ശതമാനം നഷ്ടമാണുണ്ടായത്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ അഞ്ച് ലക്ഷം നിക്ഷേപിച്ച ഓരോരുരുത്തരും ഇപ്പോള്‍ ഒരു ലക്ഷം രൂപ വീതം നഷ്ടത്തിലാണുള്ളത്.
വിപണി അതിന്റെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒട്ടുമിക്ക ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. വിപണി എന്നു തിരിച്ചുവരുമെന്ന കാര്യത്തിലും വ്യക്തമായ ഉത്തരമില്ല-ആഷികാ സ്റ്റോക്ക് ബ്രോക്കേഴ്‌സ് തലവന്‍ പരാസ് ബോത്ര പറഞ്ഞു.
ഹിന്ദു കലണ്ടറിന്റെ ആരംഭം കൂടിയാണ് ദീപാവലി. ശുഭകാര്യങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും നല്ല ദിവസമായ അന്ന് ഓഹരി വിപണിയില്‍ മുഹൂര്‍ത്തവ്യാപാരം നടക്കും. 2012ലെ അടുത്ത ദീപാവലിയാകുമ്പോഴേക്കുംവിപണി 19000നടുത്തെത്തിയാല്‍ ഭാഗ്യം എന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications