സൂപ്പര്‍ ജംബോ വിമാനത്തിന് അടിയന്തര ലാന്റിങ്

ബാങ്കോക്കില്‍ നിന്നു ദുബായിലേക്കു പോവുകയായിരുന്ന വിമാനം പുലര്‍ച്ചെ 3.40ന് ആണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ 481 യാത്രക്കാരുണ്ടായിരുന്നു. സാങ്കേതിക തകരാറാണ് കാരണമായി പൈലറ്റ് വ്യക്തമാക്കിയത്.
ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിച്ചെങ്കിലും അവിടെ റണ്‍വേ തിരക്കിലായതിനാല്‍ അനുമതി കിട്ടിയില്ല. തുടര്‍ന്നാണ് പൈലറ്റ് ഹൈദരാബാദ് വിമാനത്താവളവുമായി ബന്ധപ്പെട്ടതും പ്രധാന വിമാനത്താവളത്തിന് സമീപമുള്ള ഷാംഷാബാദ് വിമാനത്താവളത്തില്‍ ഇറക്കിയത്. ഇവിടെനിന്നുള്ള എമിറേറ്റ്‌സിന്റെ ദുബായ് വിമാനത്തില്‍ യാത്രക്കാരെ കയറ്റിവിട്ടു.
ഇതു രണ്ടാം തവണയാണ് എമിറേറ്റ്‌സ് എ 380 ഹൈദരാബാദില്‍ അടിയന്തരമായി ലാന്റ് ചെയ്യുന്നത്. 2008 ഒക്‌ടോബറില്‍ ഫ്രാന്‍സില്‍ നിന്നും 525 യാത്രക്കാരുമായി വന്ന വിമാനം പഴയ വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു.












Click it and Unblock the Notifications