അതിരിപ്പിള്ളി പദ്ധതി കേരളം ഉപേക്ഷിക്കുന്നു

കൂടുതല്‍ ഊര്‍ജ ഉല്‍പാദനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍ ഇപ്പോള്‍ അതിരപ്പിള്ളി ഉള്‍പ്പെടുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രം നിയോഗിച്ച മാധവ് ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതിരപ്പിള്ളിക്ക് അനുമതി നല്‍കരുതെന്ന് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്‍മേല്‍ കേരളത്തിന്റെ പ്രതികരണം തേടി മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയതായി കേന്ദ്രം വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കേരളത്തില്‍ മടങ്ങിയെത്തിയാല്‍ മാത്രമേ ഓഫിസില്‍ കത്ത് ലഭിച്ചോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കൂ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തുടര്‍ന്നാണ് അതിരപ്പിള്ളി പദ്ധതിയുടെ പ്രായോഗിക തടസ്സങ്ങളെ കുറിച്ച് സര്‍ക്കാറിന് വ്യക്തമായ ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
വൈദ്യുതോല്‍പാദനത്തിനു കേന്ദ്രം അനുവദിച്ച കല്‍ക്കരി വിഹിതം പ്രയോജനപ്പെടുത്തുന്നത് എങ്ങനെ യെന്നു ചര്‍ച്ചചെയ്യാന്‍ അടുത്തയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മൂവായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കല്‍ക്കരി സംസ്ഥാനത്തിന് അനുവദിച്ചു കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇത് ഉപയോഗിച്ചു കേരളത്തില്‍ വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാന്‍ എളുപ്പമല്ല. അല്ലാതെ കല്‍ക്കരി വിഹിതം എങ്ങനെ ഉപയോഗിക്കാനാവുമെന്നാണ് അടുത്തയാഴ്ച ചേരുന്ന യോഗം ചര്‍ച്ചചെയ്യുക.












Click it and Unblock the Notifications