ഡാര്‍ജ്‌ലിങില്‍ പാലം തകര്‍ന്ന് 32 മരണം

ഗൂര്‍ഖ ജനമുക്തിമോര്‍ച്ച നേതാവ് ബിമല്‍ ഗുരോങിന്റെ പ്രസംഗം കേള്‍ക്കാന്‍ പാലത്തിനു മുകളില്‍ നിന്നിരുന്ന നൂറോളം പേരാണ് അപകടത്തില്‍ പെട്ടത്. അതേ സമയം നേപ്പാള്‍ അതിര്‍ത്തിയില്‍പെട്ട മറുഭാഗത്ത് വര്‍ണാഭമായ സാംസ്‌കാരികപരിപാടികളും നടന്നിരുന്നതിനാലാണ് ഇത്രയേറെ ആളുകള്‍ പാലത്തിനു മുകളില്‍ സ്ഥാനം പിടിച്ചതെന്ന് ജില്ലാ മജിസ്‌ട്രേട്ട് സൂചിപ്പിച്ചു. പാലത്തില്‍ നിന്നാല്‍ രണ്ടു പരിപാടികളും കാണാന്‍ സാധിക്കുമായിരുന്നു.
പഴക്കം ചെന്ന ഒരു മരപ്പാലമായിരുന്നു ഇത്. ഈയിടെയുണ്ടായ ഭൂമികുലുക്കത്തില്‍ കേടുപാടുകളും സംഭവിച്ചിരുന്നു. ജിജെഎം വക്താവും എംഎല്‍എയുമായ ഹര്‍കാ ബഹദൂര്‍ ഛെത്രി പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ചെന്നൈയിലെ മാര്‍ ഗ്രിഗോറിയസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നിന്നും നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തിലെ അംഗമാണ് മരിച്ച കുട്ടി. മറ്റൊരു പെണ്‍കുട്ടിയെ കാണാതായിട്ടുണ്ട്.












Click it and Unblock the Notifications