കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഗീലാനി ചര്‍ച്ചയ്ക്ക് വരുന്നു?

Google Oneindia Malayalam News

Syed Ali Shah Geelani
ശ്രീനഗര്‍: കേന്ദ്രഗവര്‍ണമെന്റുമായി ചര്‍ച്ച നടത്തുന്നതില്‍ വിരോധമില്ലെന്ന് നാലുദിവസം മുമ്പ് ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗീലാനി പ്രഖ്യാപിക്കാനുള്ള കാരണം എന്താണ്? വര്‍ഷങ്ങളായി ചര്‍ച്ച നടത്താനുള്ള എല്ലാ നിര്‍ദ്ദേശങ്ങളെയും തള്ളികളഞ്ഞ പാരമ്പര്യമാണ് ഗീലാനിക്കുള്ളത്. പിന്നെ പെട്ടെന്നുള്ള ഈ മനംമാറ്റം എന്തുകൊണ്ടായിരിക്കും? ചര്‍ച്ച നടത്താന്‍ ഹുര്‍റിയത്ത് മുന്നോട്ടുവയ്ക്കാറുള്ള അഞ്ച് നിബന്ധനകളില്‍ ആദ്യത്തേതു തന്നെ ഇന്ത്യക്കു സ്വീകാര്യമല്ലാത്തതായിരുന്നു. കാശ്മീര്‍ അന്താരാഷ്ട്രതര്‍ക്കപ്രശ്‌നമായി അംഗീകരണം എന്ന ആദ്യ നിബന്ധന തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഗീലാനി ഏകപക്ഷീയമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്?

അതേ സമയം ഇതിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായുള്ള മധ്യവര്‍ത്തികളായ ദിലീപ് പഡ്‌ഗോക്കറും രാധാ കുമാറും എംഎം അന്‍സാരിയും കേന്ദ്രഗവണ്‍മെന്റിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു തൊട്ടുപിറകെയാണ് ഗീലാനിയുടെ ഓഫര്‍ വന്നത്.

നിരവധി സന്ദര്‍ശനത്തിലൂടെ കശ്മീര്‍ രാഷ്ട്രീയത്തിന്റെ ഉള്ളുകളികളില്‍ ചില പൊളിച്ചെഴുത്തുകള്‍ നടത്താന്‍ കേന്ദ്രസംഘത്തിനു സാധിച്ചിട്ടുണ്ട്. മധ്യവര്‍ത്തികള്‍ മുന്നോട്ടുവച്ച 'രാഷ്ട്രീയ മാറ്റത്തിന്'കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ കശ്മീരിലെ ഓരോ വിഭാഗത്തെയും പ്രതിനിധീകരിക്കുന്ന സംവിധാനം നിലവില്‍ വരും. ഇത് ഒരു പരിധിവരെ 'സ്വയംഭരണ'ത്തിനു സമാനവുമായിരിക്കും. ഈ പശ്ചാത്തലത്തില്‍ പുറന്തള്ളപ്പെട്ടുപോവുമെന്ന് ഹുര്‍റിയത്തിന് ആശങ്കയുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി കശ്മീര്‍ താഴ്‌വരയില്‍ ഹുര്‍റിയത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതുപോലെയാണ്. പ്രഖ്യാപിക്കുന്ന സമരങ്ങളോടൊന്നും ജനങ്ങളുടെ ഭാഗത്തുനിന്നുവേണ്ടത്ര സഹകരണമുണ്ടാവുന്നില്ല. ഇതായിരിക്കാം കടുത്ത നിലപാടുകളില്‍ വിട്ടുവീഴ്ച നടത്താന്‍ ഗീലാനിയെയും കൂട്ടരെയും പ്രേരിപ്പിക്കുന്നത്.

English summary
Why hardline Hurriyat leader Syed Ali Geelani has said he is willing to hold talks with the Centre on Kashmir issue?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X