ഛത്തീസ്ഗഡ്: തീവണ്ടിയിടിച്ച് 12 മരണം

ഗേറ്റ് അടച്ചിട്ടിരുന്നെങ്കിലും പാത മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ സമാന്തരപാതയിലൂടെ രണ്ട് തീവണ്ടികളെത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്. ഒരു പാതയിലൂടെ വരുന്ന ഗൂഡ്‌സ് ട്രെയിന്‍ ആ സമയത്ത് പാളങ്ങളിലുണ്ടായിരുന്ന 20 ഓളം പേരും കണ്ടിരുന്നു.
എന്നാല്‍ തൊട്ടടുത്ത പാതയിലൂടെ കുതിച്ചുവരുന്ന വണ്ടി അടുത്തെത്തിയതിനുശേഷമാണ് കണ്ടത്. അപകടമുണ്ടായ ഉടനെ ഒരു സംഘം ആളുകള്‍ ജില്ലാ കലക്ടറും ഓഫിസ് അടിച്ചു തകര്‍ക്കുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
മേഖലയിലെ വന്‍തോതില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ അടുത്ത ബന്ധുക്കള്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ 50000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications