Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഡ്രൈവര്‍ മരിച്ചു

Car on fire
കോട്ടയ്ക്കല്‍ (മലപ്പുറം): ദേശീയപാത 17നു സമീപം രണ്ടത്താണിയില്‍ ഓടിക്കൊണ്ടിരുന്ന ടവേര കാറിനു തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കടലുണ്ടി മണ്ണൂര്‍ മുക്കത്തുകടവ് അമ്പാളി വീട്ടില്‍ ചന്ദ്രന്റെ മകന്‍ പ്രജീഷ്‌കുമാര്‍ (40) ആണു മരിച്ചത്.

കോഴിക്കോട് ഭാഗത്തുനിന്നെത്തിയ കാര്‍ റോഡില്‍നിന്ന് 30 മീറ്റര്‍ അകലെയുള്ള പറമ്പിലേക്ക് കയറുകയുംഏതാനും മിനിറ്റുകള്‍ക്കകം കാറിന്റെ മുന്‍വശത്തുനിന്ന് തീപടരുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രജീഷ്‌കുമാര്‍ ഈ സമയം ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയായിരുന്നു. കാറിന്റെ നാലു വാതിലുകളും തുറക്കാനാകാത്ത നിലയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ പ്രയാസപ്പെട്ടു. മുന്‍വശത്തെ ഗ്ലാസ് തല്ലിത്തകര്‍ത്ത് വാതില്‍ തുറന്നപ്പോഴേക്കും തീ ആളിപ്പടര്‍ന്നതിനാല്‍ രക്ഷിക്കാനായില്ല.

സ്‌ഫോടനശബ്ദത്തോടെയായിരുന്നു ആളല്‍. തീയും പുകയും നിറഞ്ഞ വണ്ടി കത്തുന്നത് വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചെങ്കിലും പത്ത് മിനിറ്റിനുള്ളില്‍ കാര്‍ നിശേഷം കത്തിയമരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+