യുഡിഎഫ് എംഎല്‍എമാര്‍ എന്നെ സമീപിച്ചിട്ടില്ല: വിഎസ്

ആരെങ്കിലും കോടിയേരി ബാലകൃഷ്ണനെ സമീപിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും വി.എസ് പറഞ്ഞു. ചില യു.ഡി.എഫ് എം.എല്‍.എമാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് വി.എസ് ഇങ്ങിനെ പറഞ്ഞത്. ഇക്കാര്യം കോടിയേരിയോടു ചോദിക്കാന്‍ വിഎസ് ആവശ്യപ്പെട്ടു.
ഐസ്‌ക്രീം കേസില്‍ പുനരന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നു വിഎസ് പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് ഐസ്‌ക്രീം കേസുമായി ബന്ധമില്ലെന്നാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്.
ചില യു.ഡി.എഫ് എം.എല്‍.എമാര്‍ ഇടതുമുന്നണിയോടൊപ്പം സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് കോടിയേരി ശനിയാഴ്ച ഒരു പൊതുയോഗത്തില്‍ പറഞ്ഞത്. എന്നാല്‍ കര്‍ണാടകയിലും മറ്റും നടക്കുന്നതുപോലെയുളള കുതിരക്കച്ചവടത്തിന് ഇടതുമുന്നണി തയ്യാറല്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications