കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പ്രതിസന്ധി, ഉച്ചകോടിക്ക് നാലു ദിവസം

Google Oneindia Malayalam News

Australian
ബ്രസല്‍സ്: ആഗോള സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം തേടി ബ്രസല്‍സില്‍ ആരംഭിക്കാന്‍ പോവുന്ന യൂറോപ്യന്‍ ഉച്ചക്കോടിക്ക് ഇനി നാലുദിവസം. യൂറോപ്യന്‍ ബാങ്കുകളെ പ്രതിസന്ധിയില്‍ നിന്നു കൈപിടിച്ചുയര്‍ത്താനുള്ള മാര്‍ഗ്ഗരേഖയുണ്ടാക്കുന്നതില്‍ യൂറോപ്യന്‍ ധനകാര്യമന്ത്രിമാര്‍ സമവായത്തിലെത്തിയിട്ടുണ്ട്.

ഗ്രീസിന്റെ സാമ്പത്തികപ്രതിസന്ധിക്കു പരിഹാരം കാണാന്‍ 10000കോടി യൂറോയെങ്കിലും ബാങ്കുകളിലേക്ക് ഒഴുക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തുടക്കത്തില്‍ ഈ നീക്കത്തെ സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പത്തുമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു.

ബുധനാഴ്ച ഈ മാര്‍ഗ്ഗരേഖയെ അടിസ്ഥാനമാക്കിയായിരിക്കും യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ചയിലേര്‍പ്പെടുക. അതേ സമയം മാര്‍ഗ്ഗരേഖ ബുധനാഴ്ചത്തെ ചര്‍ച്ചയ്ക്കുള്ള അജണ്ട മാത്രമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഇപ്പോഴും സമവായത്തിലെത്തിയിട്ടില്ല. യൂറോപ്യന്‍ യൂനിയനില്‍ നിന്നും ഐഎംഎഫില്‍ നിന്നുമായി 11000 കോടി യൂറോയുടെ സാമ്പത്തിക ഉത്തേജകപാക്കേജ് ലഭിച്ചിട്ടും ഗ്രീസില്‍ തുടരുന്ന പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണമെന്ന നിലപാടാണ് ഭൂരിഭാഗം രാജ്യങ്ങള്‍ക്കുമുള്ളത്. ഇടക്കിടെ ഇത്രയും വലിയ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന മേഖലയെ മൊത്തം തകര്‍ക്കുമെന്ന് ഈ രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.

English summary
European finance ministers prepared a deal on Saturday for upcoming summit on Wednesday. Now the count down begins to save the global economy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X