പാക് ബാലന്‍ കുടുംബത്തിലെ എട്ടുപേരെ കൊന്നു
ഇസ്‌ലാമാബാദ്: കുടുംബാംഗങ്ങളുമായി വഴക്കിട്ട പാകിസ്താന്‍ ബാലന്‍ മാതാപിതാക്കളെയും നാലു സഹോദരന്മാരെയും രണ്ടു സഹോദരിമാരെയും വെടിവെച്ചു കൊന്നു. പഞ്ചാബിലെ ഗൗരന്‍വാള്‍ നഗരത്തിലാണ് സംഭവം. 18കാരനായ അഫ്‌സലിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുടുംബാംഗങ്ങളെ മുഴുവന്‍ മയക്കുമരുന്ന് നല്‍കി ഉറക്കികിടത്തിയതിനുശേഷം പോയിന്റ് ബ്ലാങ്കിലായിരുന്നുവെടി. അഞ്ജാത സംഘം വീടാക്രമിച്ചുവെന്ന് ബഹളം വെച്ച അഫ്‌സല്‍ പോലിസിന്റെ നിരന്തര ചോദ്യം ചെയ്യലിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.
കൈക്ക് പരിക്കേറ്റ രീതിയില്‍ നിന്നാണ് പോലിസിനു സംശയം തോന്നിയത്. സ്വയം പരിക്കേല്‍പ്പിച്ച് അഫ്‌സല്‍ നടത്തിയ നാടകം കുറച്ചുനേരത്തേക്ക് പ്രദേശത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരുന്നു.
കൊലപാതകത്തിനുപയോഗിച്ച 30 ബോര്‍ പിസ്റ്റള്‍ കണ്ടെടുത്തിട്ടുണ്ട്. തോക്കിന്റെ ഉറവിടവും കുടുംബകലഹത്തിനുള്ള കാരണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.












Click it and Unblock the Notifications