താലിബാനും 'അമേരിക്ക'യ്ക്കുമിടയില്‍ ബ്രോക്കറാവാം: പാകിസ്താന്‍

നിയന്ത്രണത്തിലൊതുങ്ങാത്ത താലിബാനെ മെരുക്കുന്നതിന് പാകിസ്താനെ മുന്‍നിര്‍ത്തി ചര്‍ച്ച നടത്താന്‍ അമേരിക്ക ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇത്തരം ഒരു ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാന്‍ പാകിസ്താന്‍ വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വടക്കന്‍ വസീരിസ്താനു സമീപം സൈന്യത്തെ അണിനിരത്തിയാണ് അമേരിക്കയുടെ ആവശ്യം.
ഹഖാനി ഗ്രൂപ്പുമായി ബന്ധപ്പെടാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. പക്ഷേ, അവര്‍ ഞങ്ങളുടെ പോക്കറ്റിലല്ല ഉള്ളത്.-അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണുമായുള്ള ചര്‍ച്ചയില്‍ പാകിസ്താന്‍ സര്‍ക്കാര്‍ നല്‍കിയ സന്ദേശം ഇതാണ്.
പക്ഷേ, ഇത്തരം ഏത് സമാധാനചര്‍ച്ചകളും നടക്കേണ്ടത് അഫ്ഗാന്‍ ഭരണകൂടവുമായിട്ടാണ്. താലിബാനും അഫ്ഗാനിസ്താനിലെ ഇപ്പോഴത്തെ ഭരണകൂടവുമാണ് ചര്‍ച്ചയ്ക്കിരിക്കേണ്ടത് ഈ വിഷയത്തില്‍ പാകിസ്താനോ അമേരിക്കയ്‌ക്കോ പങ്കാളികളാവേണ്ട കാര്യമില്ല. അതിനുള്ള അന്തരീക്ഷമൊരുക്കുന്നതിനാണ് ശ്രമിക്കുക- ഡോണ്‍ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.












Click it and Unblock the Notifications