കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ പിന്തുണ

Google Oneindia Malayalam News

Unimage.
യുഎന്‍: ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലേക്കുള്ള താല്‍ക്കാലിക അംഗങ്ങളായി പാകിസ്താന്‍, മൊറോക്കോ, ഗ്വാട്ടിമല, ടോഗോ രാജ്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ജനുവരി ഒന്ന് 2012 മുതല്‍ രണ്ടു വര്‍ഷമാണ് കാലാവധി. നിലവില്‍ ഇന്ത്യ സുരക്ഷാസമിതിയിലെ താല്‍ക്കാലിക അംഗമാണ്. മുമ്പ് ഇന്ത്യയുടെ കാര്യത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ പാകിസ്താനും പിന്തുണച്ചിരുന്നു.

ഇന്ത്യ പാകിസ്താനു നല്‍കിയ പിന്തുണയില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും ഇന്ത്യയുടെ വോട്ട് ഞങ്ങള്‍ക്കായിരുന്നു. ഈ നീക്കം മുന്നോട്ടുള്ള യാത്രയില്‍ ഏറെ കരുത്തുപകരുമെന്ന് ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്‍ പ്രതിനിധി അബ്ദുല്ല ഹുസൈന്‍ ഹാരൂണ്‍ അറിയിച്ചു. 193 അംഗങ്ങളില്‍ 129 പേര്‍ പാകിസ്താന് അനുകൂലമായി വോട്ട് ചെയ്തു.

അന്താരാഷ്ട്രരംഗത്ത് ഇന്ത്യയും പാകിസ്താനും ഇത്തരത്തില്‍ സഹകരിക്കാന്‍ തുടങ്ങിയത് ശുഭസൂചനയായിട്ടാണ് മറ്റു രാജ്യങ്ങള്‍ കരുതുന്നത്. യുഎസ് ഓപണ്‍ ടെന്നിസില്‍ ഇന്ത്യക്കാരനായ രോഹന്‍ ബൊപ്പണ്ണയും പാകിസ്താനില്‍ നിന്നുള്ള ഐസാം അല്‍ഹഖ് ഖുറേശിയും ഒന്നിച്ചുകളിക്കാനിറങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Pakistan, which has been elected as a non-permanent member of the UN Security Council for a two-year term, has voiced "absolute confidence" that India voted in its favour and said it appreciates the gesture.
 
 Islamabad, which was elected yesterday along with Morocco, Guatemala and Togo for a term beginning on January 1, 2012, had voted for India to be included in the 10-nation non-permanent club last year. New Delhi began its two-year tenure in January this year.
 
 "I am very grateful to him (India''s permanent representative to the UN Hardeep Singh Puri) and I would like to appreciate the reciprocation of India to Pakistan. This will help in getting a lot of things moving forward," Pakistan''s envoy to the UN Abdullah Hussain Haroon told PTI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X