വിദേശനിക്ഷേപത്തില്‍ പടര്‍ന്നു പന്തലിച്ച ഓഹരികള്‍

കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വിദേശനിക്ഷേപമൊഴുകിയ 56ഓളം ഓഹരികളില്‍ 40 എണ്ണവും വന്‍തോതില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും രസകരമായ സംഗതി വ്യക്തമായ പഠനത്തിനൊടുവില്‍ ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപിക്കാന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ബ്ലുചിപ്പ് കമ്പനികള്‍ കുറവാണെന്നതാണ്.
സ്‌ട്രൈഡ്‌സ് അക്രോലാബ്, ഗുജറാത്ത് പിപാവാവ്, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, കെപിഐടി കുമിന്‍സ്, എന്‍സിസി എന്നീ ഓഹരികളില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം പത്തുശതമാനത്തിലേറെയാണ്. അരവിന്ദ് ലിമിറ്റഡ്, ബലാര്‍പൂര്‍ ഇന്‍ഡസ്ട്രീസ്, ഹെക്‌സാവെയര്‍ ടെക്‌നോളജീസ്, ശോഭ ഡെവലപ്പേഴ്‌സ്, ചോളമണ്ഡലം, സണ്‍ടിവി, അള്‍ട്രാടെക്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, ഡിഷ് ടിവി, പെട്രോനെറ്റ്, ഉഷ മാര്‍ട്ടിന്‍, ഐഡിയ, യുനൈറ്റഡ് സ്പിരിറ്റിസ്, ലക്ഷ്മി വിലാസ് ബാങ്ക്, ജയ് ബാലാജി ഇന്‍ഡസ്ട്രീസ് എന്നിവയാണ് വിദേശികള്‍ക്ക് താല്‍പ്പര്യം ജനിച്ച മറ്റു പ്രമുഖകമ്പനികള്‍.
ഇതില്‍ ജയ് ബാലാജി, എന്‍സിസി, ഉഷ മാര്‍ട്ടിന്‍, സണ്‍ടിവി എന്നിവയില്‍ വിദേശനിക്ഷേപം കൂടുതലാണെങ്കില്‍ മറ്റു പലകാരണങ്ങളാലും ഓഹരി വിലയില്‍ കുറവുണ്ടായിട്ടുണ്ട്. പക്ഷേ, സണ്‍ടിവി പോലുള്ള കമ്പനികളില്‍ വീണ്ടും പണമിറക്കാനാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications