വിപണിക്ക് ദീപാവലി മധുരം

ടാറ്റാ മോട്ടോര്‍സാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 177.95ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി 185.85ലാണ് ക്ലോസ് ചെയ്തത്. ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, റിലയന്‍സ് പവര്‍, മുണ്ട്രാ പോര്‍ട്ട് ഓഹരികളും നാലുശതമാനത്തോളം മുന്നേറി. നഷ്ടക്കാരുടെ പട്ടികയില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ജെയിന്‍ ഇറിഗേഷന്‍, ഓറിയന്റല്‍ ബാങ്ക്, മാംഗ്ലൂര്‍ റിഫൈനറീസ്, കനറാ ബാങ്ക് ഓഹരികളാണ് മുന്നിലെത്തിയത്.
ഐശ്വര്യത്തിന്റെ ഉല്‍സവമായ ദീപാവലിക്ക് വിപണി കുതിച്ചെങ്കിലും ക്ലോസിങിനു മുമ്പ് അതിന്റെ പകുതിയോളം വിട്ടുകൊടുത്തത് തിരിച്ചടിയായി. റിസര്‍വ് ബാങ്കിന്റെ സാമ്പത്തികനയം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നതിനാല്‍ ബാങ്കിങ്, കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലകള്‍ക്ക് തിങ്കളാഴ്ചത്തെ കുതിപ്പില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. പണപ്പെരുപ്പം കൂടുതലായതിനാല്‍ അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനം വര്‍ദ്ധനവ് വരുത്തുമെന്നു തന്നെയാണ് സാമ്പത്തിക ലോകം കണക്കൂകൂട്ടുന്നത്.
ആഗോളവിപണിയിലാണെങ്കില്‍ ബുധനാഴ്ചത്തെ യൂറോപ്യന്‍ ഉച്ചകോടിയും നവംബര്‍ മൂന്ന്, നാല് തിയ്യതികളില്‍ നടക്കുന്ന ജി20 സമ്മേളനവും നിര്‍ണായകമാണ്.












Click it and Unblock the Notifications