കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 ടണ്‍ അരി കടലില്‍ തള്ളി

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: വിഷമയമുള്ള 300 ടണ്‍ അരി ലക്ഷദ്വീപ് ഭരണകൂടം കടലില്‍ തള്ളി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെയാണ് ഭരണകൂടത്തിന്റെ നടപടി. മിനിക്കോയി തീരത്താണു സംഭവം. മിനിക്കോയി ദ്വീപ് കോ ഓപ്പറേറ്റിവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റിയാണ് 2005 മുതല്‍ സൂക്ഷിച്ചു വരുന്ന ഉപയോഗ ശൂന്യമായ അരിയാണ് കടലില്‍ തള്ളിയത്.

ശനിയാഴ്ച ആദ്യഘട്ടമായി 407 ചാക്ക് അരി കടലില്‍ തള്ളിയിരുന്നു. വിവരം ലഭിച്ചതിനെത്തുടര്‍ന്നു വനം ചീഫ് കണ്‍സര്‍വേറ്റര്‍ നോട്ടിസ് നല്‍കി. തീരത്തു നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമെ അരി നിക്ഷേപിക്കാവൂവെന്നാണ് നോട്ടിസ

ഭരണകൂടത്തിന്റെ നടപടി കടലിന്റെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തു കടലിന് 1000 മീറ്റര്‍ താഴ്ചയുണ്ടെന്നും കടലിലെ വസ്തുക്കളെ ഇതു ബാധിക്കില്ലെന്നും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഓഷ്യന്‍ ടെക്‌നോളജി വ്യക്തമാക്കി.

English summary
The Lakshadweep administration on Saturday night started to dump 300 tonnes of damaged rice off Minicoy coast, without clearance from the Environment and Forest Ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X