കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് കോഴ അമര്‍ സിങിന് ജാമ്യം

  • By Ajith Babu
Google Oneindia Malayalam News

Amar Singh
ദില്ലി: വോട്ടിനു കോഴ കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍ സിങിന് ദില്ലി ഹൈക്കോടതി ജാമ്യമനുവദിച്ചു.

ആരോഗ്യപരമായ കാരണങ്ങളാലാണ് അമര്‍ സിംഗിന് കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചത്. ഒരു കോടി രൂപ ബോണ്ടിന്റെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി അമര്‍സിങിന് ജാമ്യമനുവദിച്ചത്. വിദേശത്ത് പോയി ചികിത്സ തേടാന്‍ അനുവദിക്കണമെന്ന് സിങിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇതനുവദിച്ചില്ല.

2008ല്‍ യു.പി.എ സര്‍ക്കാര്‍ നേരിട്ട വിശ്വാസ വോട്ടെടുപ്പില്‍ എം.പിമാരെ കോഴ കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സെപ്റ്റംബര്‍ ആറിനാണ് അമര്‍സിങിനെ അറസ്റ്റു ചെയ്ത് തീഹാര്‍ ജയിലിലടച്ചത്. എന്നാല്‍ വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ പിന്നീട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്) പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ അമര്‍സിംഗിന്റെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ തീസ്ഹസാരി കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അമര്‍സിംഗ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. അമര്‍ സിംഗിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ് എതിര്‍ത്തില്ല.

English summary
In what may come as a big relief for Rajya Sabha MP Amar Singh, the Delhi High Court on Monday granted conditional bail to him in connection with the cash-for-votes scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X