പ്രണയവിവാഹങ്ങള്‍: ആര്യസമാജത്തിന് കടിഞ്ഞാണ്‍

ഒളിച്ചോടിയും മറ്റും വരുന്ന യുവതീ യുവാക്കളുടെ വീടുകളില്‍ അറിയിക്കാതെയും പൊലീസിന്റെ അറിവില്ലാതെയും വിവാഹം നടത്തിക്കൊടുക്കരുതെന്നാണ് കോടതിയുടെ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
രണ്ടുഭാഗത്തുനിന്നുമുള്ള വേണ്ടപ്പെട്ടയാളുകള്‍ ഇല്ലാതെ പ്രണയവിവാഹങ്ങള്‍ നടത്തിക്കൊടുക്കരുതെന്ന് കോടതി പറഞ്ഞു.
ഇത്തരം വിവാഹങ്ങള്‍ക്ക് വധൂവരന്മാര്‍ മൂന്ന് സാക്ഷികളെ ഹാജരാക്കണം. മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കുകയാണെങ്കില്‍ ആര്യസമാജത്തിന്റെ ഭാഗത്തുനിന്നുള്ള ഒരാള്‍കൂടി വിവാഹത്തിന് സാക്ഷിയാകണം- ഉത്തരവില്‍ പറയുന്നു.
ഇത്തരത്തില്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ വരുന്നവര്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്നത് എന്തുകൊണ്ടാണെന്നകാര്യം ആര്യസമാജം വ്യക്തമായി രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ആര്യ സമാജം നടത്തിയ വിവിധ വിവാഹങ്ങള്‍ ഒടുവില്‍ കോടതികള്‍ കയറുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് കോടതിയുടെ ഉത്തരവ്.
ഇത്തരത്തില്‍ ഒന്നും ആലോചിക്കാതെ നടത്തുന്ന വിവാഹങ്ങള്‍ നാട്ടില്‍ വിവാഹമോചനത്തിന്റെ എണ്ണം കൂട്ടുകയും കുടുംബങ്ങളുടെ സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്നും കോടതിചൂണ്ടിക്കാട്ടി. ഒരു പതിനെട്ടുകാരിയെ ആര്യസമാജത്തില്‍ വച്ച് 34കാരന്‍ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടുള്ള മാതാപിതാക്കളുടെ പരാതി പരിഗണിക്കവേയാണ് കോടതി ആര്യ സമാജത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
കമിതാക്കളില്‍ ആര്‍ക്കെങ്കിലും അന്യമതത്തിലേയ്ക്ക് മാറാനും പിന്നീട് വിവാഹം നടത്താനുമെല്ലാം ആര്യ സമാജം അടിയന്തര സഹായങ്ങള്‍ നല്‍കാറുണ്ട്. ഒട്ടേറെ വിവാഹങ്ങള്‍ ഇങ്ങനെ നടക്കാറുണ്ട്.












Click it and Unblock the Notifications