Get Updates
Get notified of breaking news, exclusive insights, and must-see stories!

വാങ്ങിയ അധികപണം തിരിച്ചുനല്‍കും: കിരണ്‍ ബേദി

Kiran Bedi
ദില്ലി: പലപരിപാടികളില്‍ പങ്കെടുക്കുന്നതിനായി യാത്രചെയ്ത വകയില്‍ സംഘാടകരില്‍ നി്ന്നും വാങ്ങിയ അധികപണം തിരിച്ചുനല്‍കുമെന്ന് മുന്‍ ഐപിഎസ് ഓഫീസറും അണ്ണാ ഹസാരെ സംഘാംഗവുമായ കിരണ്‍ ബേദി.

എയര്‍ ഇന്ത്യയില്‍ ബേദിയ്ക്ക് യാത്രാ ഇളവുണ്ട്. ഇത് മറച്ചുവെച്ച് താന്‍ പങ്കെടുക്കുന്ന പരിപാടികളുടെ സംഘാടകരില്‍ നിന്നും ബേദി മുഴുവന്‍ യാത്രാക്കൂലിയും വാങ്ങിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് അധികമായി വാങ്ങിയ പണം തിരിച്ച് നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ ബേദിയ്ക്ക് യാത്രാക്കൂലിയില്‍ ഇളവ് അനുവദിച്ചത്.

ധീരതാ പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും ടിക്കറ്റ് നിരക്കില്‍ കിഴിവ് ലഭിക്കും. 2001 ഫിബ്രവരി മുതല്‍ ഈ സൗജന്യനിരക്ക് പ്രാബല്യത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല സംഘടനകളുടെയും ക്ഷണം സ്വീകരിച്ച് ചടങ്ങുകള്‍ക്ക് പോകുന്ന കിരണ്‍ ബേദി തന്നെ ക്ഷണിക്കുന്ന സംഘടനകളില്‍ നിന്നും സാധാരണ എല്ലാവരും നല്‍കേണ്ട ഉയര്‍ന്ന നിരക്കിലുള്ള തുക ഈടാക്കിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

'ഇക്കണോമി' ക്ലാസില്‍ യാത്ര ചെയ്താല്‍പ്പോലും ഉയര്‍ന്ന നിരക്കിലുള്ള 'ബിസിനസ്' ക്ലാസ്സിന്റെ നിരക്കാണ് സംഘാടകരില്‍ നിന്ന് ബേദി ആവശ്യപ്പെടാറുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബേദി യാത്രാക്കൂലി പെരുപ്പിച്ച് കാണിച്ചതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്തിയാണ് വിവിദ മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കിരണ്‍ ബേദി ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. 'ബിസിനസ്' ക്ലാസ് യാത്രച്ചെലവ് തന്നെ ചടങ്ങുകള്‍ക്ക് ക്ഷണിക്കുന്നവര്‍ നല്‍കുന്നതാണെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഇതുവഴി താന്‍ വ്യക്തിപരമായി ഒരു നേട്ടവുമുണ്ടാക്കിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+