നവവധുവിന് അശ്ലീല എസ്എംഎസ്: ഒരാള്‍ കുടുങ്ങി

മാംഗ്ലൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്ന വിനോദ് പിന്നീട് പഠനം നിര്‍ത്തുകയായിരുന്നു. അടിക്കടി മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് സെന്ററുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ നമ്പര്‍ ചോര്‍ത്തിയെടുക്കാറുണ്ടായിരുന്നു.
പിന്നീട് ഇവരെ വിളിച്ച് താന്‍ എംബിബിഎസ് ബിരുദധാരിയാണെന്നും സൗഹൃദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറയും. ഇത്തരത്തില്‍ ഇയാള്‍ പല സ്ത്രീകളെയും വിളിച്ച് ശല്യം ചെയ്തിട്ടുണ്ട്.
നവവധുവിന്റെ ഫോണിലേയ്ക്കും ഇയാള്‍ ഇത്തരത്തില്‍ വിളിയ്ക്കുകയായിരുന്നു. പിന്നീട് അശ്ലീല സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ഇതു മൂലം ഭര്‍ത്താവ് ഇവരെ സംശയിച്ചു തുടങ്ങി. ഒടുവില്‍ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പെണ്‍ ശബ്ദത്തില്‍ സംസാരിയ്ക്കുകയും പ്രതിയെ നേരില്‍ കാണണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇയാള്‍ നേരിട്ടെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു












Click it and Unblock the Notifications