പനാജി: 25കാരിയായ റഷ്യന്‍ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഗോവക്കാരനായ രാഷ്ട്രീയ നേതാവ് നിരപരാധിയാണെന്ന് പ്രാദേശിക കോടതി.
2009ലാണ് തന്നെ ജോണ്‍ ഫെര്‍ണാണ്ടസ് പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി കോടതിയെ സമീപിച്ചത്. എന്നാല്‍ വാദം കേട്ട കോടതി കേസില്‍ ജോണ്‍ നിരപരാധിയാണെന്ന് വിധിയ്ക്കുകയായിരുന്നു.
2009 ഡിസംബര്‍ 1ന് തനിയ്ക്ക് ലിഫ്റ്റ് ഓഫര്‍ ചെയ്ത് ജോണ്‍ കാറില്‍ കയറ്റിയെന്നും തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. 2007ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജോണ്‍ പരാജയപ്പെട്ടിരുന്നു.
In a major setback to the prosecution, a local court on Monday acquitted a Goa politician, who was accused of raping a 25-year-old Russian tourist in 2009. The District and Sessions court in Margao on Monday pronounced the accused John Fernandes, who was chargesheeted for raping the foreigner, not guilty of the crime.