പിള്ള നിയമം ലംഘിച്ചു: മുഖ്യമന്ത്രി

തടവില്‍ കഴിയവെ സ്വകാര്യ ചാനലിന്റെ ലേഖകനോട് ഫോണില്‍ സംസാരിച്ചത് കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പിള്ളയുടെ ഫോണില്‍ നിന്ന് പാര്‍ട്ടിക്കാരും ബന്ധുക്കളും വിളിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഫോണും അദ്ദേഹം ഉപയോഗിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.
ആരെയൊക്കെയാണ് പിള്ള വിളിച്ചതെന്നും എത്രതവണ വിളിച്ചുവെന്നും വ്യക്തമായിട്ടില്ല. മന്ത്രിമാരായ കെ ബി ഗണേഷ്‌കുമാറും ടി എം ജേക്കബും പിള്ളയെ സന്ദര്‍ശിച്ചിട്ടുണ്ട്. ഒന്‍പത് മാരകരോഗങ്ങള്‍ ഉള്ളതുകൊണ്ടാണ് പിള്ളയെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു.












Click it and Unblock the Notifications