യുവതിയുടെ ഗര്‍ഭപാത്രത്തില്‍ പഞ്ഞിയും തുണിയും
അമ്പലപ്പുഴ: മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പഞ്ഞിയും തുണിയും പുറത്തുവന്നു. ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്നു പുറക്കാട് സ്വദേശിനി ഷാനി(25)ന്റെ പ്രസവചികിത്സ.
ഒക്ടോബര്‍ 19ന് ബുധനാഴ്യാണ് ഷാനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണപ്രസവമാണെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. പക്ഷേ ഷാനിയുടെ ശരീരത്തില്‍ ഒട്ടേറെ തുന്നിക്കെട്ടലുകളുണ്ടായിരുന്നുവെന്ന്് ബന്ധുക്കള്‍ പറയുന്നു.
ആശുപത്രി വിട്ട് ശനിയാഴ്ച വൈകിട്ടാണ് ഷാനി വീട്ടിലെത്തിയത്. അന്നു രാത്രി ഒമ്പതോടെ യുവതിക്ക് അമിത രക്തസ്രാവവും അടിവയറ്റില്‍ വേദനയും അനുഭവപ്പെട്ടു. ബന്ധുക്കളായ സ്ത്രീകള്‍ നടത്തിയ പരിശോധനയിലാണ് രക്തത്തോടൊപ്പം പുറത്തേക്കുവന്ന കുടല്പോലുള്ള വസ്തു ശ്രദ്ധയില്‍പ്പെട്ടത്.
പ്രസവംകഴിഞ്ഞ് രണ്ടു മണിക്കൂറിനുശേഷമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചതെന്നും പ്രസവശേഷം രക്തസ്രാവമുണ്ടായപ്പോള്‍ യുവതിക്കു നല്കാന് ആശുപത്രിയുടെ ബ്ലഡ് ബാങ്കില്‍നിന്ന് ലഭിച്ച രക്തം കട്ടപിടിച്ചതായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ പിതാവ് ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ഇതുവരെ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications