വിദ്യാര്‍ഥിനികളുമായി ടെലിഫോണില്‍ അശ്ലീല ക്വിസ്
തിരുവനന്തപുരം: ബാലരാമപുരത്ത് അധ്യാപകനെന്ന പേരില്‍ ടെലിഫോണില്‍ വിളിച്ച് വിദ്യാര്‍ഥിനികളോട് അശ്ലീല ക്വിസ് നടത്തിയെന്ന് പരാതി. പ്രദേശത്തെ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളാണ് ഇങ്ങനെയൊരു മോശം അനുഭവം നേരിട്ടത്.
വിദ്യാര്‍ഥിനികള്‍ പഠിയ്ക്കുന്ന സ്‌കൂളിലെ അധ്യാപകന്‍ എന്ന് പറഞ്ഞാണ് ഇയാളുടെ ഫോണ്‍ വീടുകളിലേക്ക് വരിക. വിദ്യാര്‍ഥിനികളെ ഫോണില്‍ കിട്ടിയാല്‍ ഫോണ്‍വഴിയുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിയ്ക്കും. മത്സരമായതു കൊണ്ട് മാതാപിതാക്കളില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നന്നും അകന്നുനില്‍ക്കാനും കുട്ടിയോട് ആവശ്യപ്പെടും.
ആദ്യമാദ്യം ഇഷ്ടപ്പെട്ട അധ്യാപകനാരെന്നും വിഷയമേതെന്നും ചോദ്യങ്ങള്‍ ക്രമേണ അശ്ലീലത്തിലേക്ക് കടക്കും. കഴിഞ്ഞയാഴ്ച ബാലരാമപുരത്തെ ഒരു സ്‌കൂളിലെ പത്തോളം വിദ്യാര്‍ഥിനികളുടെ വീട്ടിലേക്ക് ഇത്തരത്തില്‍ ഫോണ്‍ വന്നിരുന്നു. ഫോണില്‍ സംസാരിച്ചതിന് ശേഷം ചില കുട്ടികള്‍ കരയുന്നതും മറ്റു ചിലരില്‍ പെരുമാറ്റവ്യത്യാസം കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.












Click it and Unblock the Notifications