Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്‌ക്രീം വിഎസിനെതിരെ കേസ് കൊടുക്കുമെന്ന് ലീഗ്

League Leaders
മലപ്പുറം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ അപവാദ പ്രചാരണം നടത്തുന്ന പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

വിഎസിനെക്കൂടാതെ ഈ കേസില്‍ നിരന്തരം അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന
ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകള്‍ക്കെതിരുയം നടപടി സ്വീകരിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ലീഗ് നേതാക്കള്‍ക്കെതിരായ അപവാദങ്ങള്‍ ചെറുക്കാനും വിശദീകരിക്കാനും നവംബര്‍ 15 മുതല്‍ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്താനും തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ , കെപിഎ മജീദ് എന്നിവര്‍ പറഞ്ഞു..

ലീഗിനെതിരെ ബോധപൂര്‍വം ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത് ചില മാധ്യമങ്ങളുടെ മുഖ്യ അജന്‍ഡയായിരിക്കുകയാണെന്ന് ബഷീര്‍ പറഞ്ഞു. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകള്‍ സത്യവിരുദ്ധമായ ക്ഥകള്‍ മെനയുകയാണ്. ഇത് മാധ്യമങ്ങളുടെ സദാചാര ലംഘനമാണ്. ഈ പ്രവണത ചെറുക്കും. സിപിഎമ്മിനെതിരെയല്ല ഞങ്ങള്‍ കേസ് കൊടുക്കുന്നത്, അതിലെ വ്യക്തികള്‍ക്കെതിരെയാണ്- ബഷീര്‍ പറഞ്ഞു.

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെയും നിയമനടപടി സ്വീകരിക്കും. ഇന്ത്യാവിഷനുമായി എം.കെ മുനീറിന് ബന്ധമുണ്ടോ എന്നകാര്യം പാര്‍ട്ടിക്ക് നോക്കേണ്ടതില്ല. രചനാത്മകമായി സഹകരിക്കുന്നവരോട് തിരിച്ചും സഹകരിക്കും- ബഷീര്‍ പറഞ്ഞു.

മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയാണോ അവയിലെ ലേഖകന്‍മാര്‍ക്കെതിരെയാണോ കേസുകൊടുക്കുക എന്ന ചോദ്യത്തിന് അക്കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നായിരുന്നു ബഷീറിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+