കുഞ്ഞാലിക്കുട്ടി ലീഗിനെ ദുരുപയോഗം ചെയ്യുന്നു:റൗഫ്

തന്റെ നിയമനടപടികള്‍ കുഞ്ഞാലിക്കുട്ടി എന്ന ഒരു വ്യക്തിക്കെതിരെ മാത്രമാണ്. ഇതിനെ വ്യക്തിപരമായ വിഷയമായി മാത്രം ലീഗ് നേതൃത്വം കാണണമെന്ന് കത്തില്‍ പറയുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാനായി ലീ്ഗ് കൈക്കൊള്ളുന്ന രീതികള്‍ സമുദായത്തിന് നാണക്കേടുണ്ടാക്കുന്നതായും കത്തില്‍ പറയുന്നു.
തന്നെ കുടുക്കാന്‍ ഒക്ടോബര്‍ 14, 15 തീയതികളില്‍ ലീഗ് ഓഫീസ് കേന്ദ്രീകരിച്ച നീക്കം നടത്തിയിരുന്നുവെന്ന് റൗഫ് ആരോപിക്കുന്നു. അതിന്റെ തെളിവുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ ഉപയോഗിച്ച് എന്നെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ നീക്കം പാളി. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള പങ്ക് എനിക്ക് വ്യക്തമായി അറിയാം.
കേസ് ഇല്ലാതാക്കാന്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഞാനും പ്രവര്‍ത്തിച്ചിരുന്നു. ഇതു സംബന്ധിച്ച് ഞാന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൂര്‍ണ്ണമായും സത്യസന്ധമാണ്- എന്നിങ്ങനെയാണ് കത്തില്‍ റൗഫ് വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications