സ്റ്റീവിന് അന്തര്‍ജ്ഞാനം നല്‍കിയത് ഇന്ത്യ

1970ലാണ് വീഡിയൊ ഗെയിമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കമ്പനിയിലെ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന സ്റ്റീവ്‌സ് അവധിയെടുത്ത് ഏഴുമാസം ഇന്ത്യയില്‍ ചുറ്റിത്തിരിഞ്ഞത്. ഒട്ടേറെ അമേരിക്കന്‍ ശിഷ്യരുള്ള ള്ള നീം കരോളി ബാബായെ കണ്ട് ആദ്ധ്യാത്മിക രഹസ്യമറിയാനായിരുന്നു പതിനെട്ടാം വയസിലെ ആ യാത്ര.
ജോബ്‌സ് കരുതിയതിലും ദരിദ്രമായിരുന്നു ഇന്ത്യ. രാജ്യത്തിന്റെ ദരിദ്രാവസ്ഥയും ആദ്ധ്യാത്മികതയുടെ സമൃദ്ധിയും എതിര്‍ധ്രുവങ്ങളില്‍ നില്‍ക്കുന്നതായി തോന്നിച്ചു. ബാബയെ കാണാനായില്ലെങ്കിലും ഇന്ത്യയുടെ ആദ്ധ്യാത്മിക വീക്ഷണവും ജീവിതത്തോടുള്ള സമീപനവും ജോബ്‌സിനെ സ്വാധീനിച്ചു. തലമുണ്ഡനം ചെയ്ത് ഇന്ത്യന്‍ വസ്ത്രം ധരിച്ചാണ് കാലിഫോര്‍ണിയയില്‍ മടങ്ങിയെത്തിയത്. അതിനകം ബുദ്ധമതം സ്വീകരിച്ചിരുന്നു. സസ്യഭുക്കായിരുന്നു ജോബ്‌സ്. ഇന്ത്യ സന്ദര്‍ശന വേളയില്‍ ജോബ്‌സിനെ അനുഗമിച്ച സുഹൃത്ത് ഡാന്‍ കോട്‌കേ പിന്നീട് ആപ്പിളില്‍ ജീവനക്കാരനായി.
സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലുള്ളവര്‍ നല്ല അന്തര്‍ജ്ഞാനമുള്ളവരാണെന്ന് സ്റ്റീവ്‌സ് അഭിപ്രായപ്പെട്ടതായി വാള്‍ട്ടര്‍ പറയുന്നു. ഇന്ത്യയില്‍ നിന്നു ലഭിച്ച സെന്‍ ബുദ്ധിസത്തിന്റെ പാഠങ്ങള്‍ സ്റ്റീവ്‌സിന്റെ ഡിസൈന്‍ തന്ത്രങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications