അര്‍ജന്റീന: ക്രിസ്റ്റീനയ്ക്ക് വന്‍ ഭൂരിപക്ഷം

അന്തരിച്ച മുന്‍ പ്രസിഡന്റ് നെസ്റ്റര്‍ കിര്‍ച്‌നെറുടെ ഭാര്യയാണ് ക്രിസ്റ്റീന. രാജ്യത്തെ സാമ്പത്തികമായി ഉയര്‍ത്താന്‍ ക്രിസ്റ്റീന മുന്നോട്ടുവച്ച നയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് തിരഞ്ഞെടുപ്പ് ഫലം.
രാജ്യത്തെ 30 ലക്ഷത്തോളം വരുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടി നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികളും ജനപ്രീതി വര്‍ധിക്കുന്നതിന് സഹായിച്ചു. അതേ സമയം ശക്തമായ പ്രതിപക്ഷമില്ലാത്തതാണ് ക്രിസ്റ്റീനയുടെ വിജയത്തിനു കാരണമെന്ന് വിമര്‍ശകര്‍ പറയുന്നു.
ജനപ്രിയ പരിപാടികളെല്ലാം ഒരു തരം പറ്റിക്കലാണ്. അധികകാലം ഇത് തുടരാന്‍ സാധിക്കില്ല. ലാറ്റിനമേരിക്കയിലെ ഏറ്റവും പണപ്പെരുപ്പമുള്ള രണ്ട് രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജന്റീന. കണക്കുകളില്‍ കൃത്രിമമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.












Click it and Unblock the Notifications