മരണത്തിന് മുമ്പ് ഗദ്ദാഫി സ്വര്‍ണം വാഗ്ദാനം ചെയ്തു

ദേശീയ പരിവര്‍ത്തനസേനാ ബ്രിഗേഡ് ഹമദ് മുഫ്തി അലിയാണു സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗദ്ദാഫിയുടെ ദൈന്യം നിറഞ്ഞ അന്ത്യ നിമിഷങ്ങള്‍ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്തത്. ആത്മാഭിമാനം പണയപ്പെടുത്താതെ മരണത്തിനു മുമ്പ് യഥാര്‍ത്ഥ ഇസ്ലാമിനെപ്പോലെ പ്രാര്‍ഥിക്കാന്‍ ഗദ്ദാഫിയോടു വിമതസൈനികര്‍ ആജ്ഞാപിച്ചത്രേ. ഇപ്പോള്‍ അതുകേള്‍ക്കാതെ ഗദ്ദാഫി കൊല്ലാതെ വിട്ടാല്‍ സ്വര്‍ണവും പണവും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നുവത്രേ.
'അഴുക്കുവെള്ളം പോകുന്ന കുഴലില്‍ നിന്നും വലിച്ചുപുറത്തിട്ടപ്പോള്‍ മുതല്‍ അയാള്‍ ജീവനുവേണ്ടി യാചിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയാല്‍ എത്ര വേണമെങ്കിലും സ്വര്‍ണവും പണവും നല്‍കാമെന്ന് അയാള്‍ പറയുന്നുണ്ടായിരുന്നു. രക്തം വാര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു ഗദ്ദാഫി- അലി വിശദീകരിച്ചു.
അതേസമയം, ഗദ്ദാഫിയുടെ മരണം സംബന്ധിച്ച അവ്യക്തത ഇനിയും നീങ്ങിയിട്ടില്ല. ഏറ്റുമുട്ടലിലാണു ഗദ്ദാഫി കൊല്ലപ്പെട്ടതെന്ന ദേശീയ പരിവര്‍ത്തന കൗണ്‍സിലിന്റെ വാദം തെറ്റാണെന്നു കൗണ്‍സില്‍ അംഗങ്ങളിലൊരാള്‍തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
അല്‍ ജസീറ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു ഗദ്ദാഫിയുടെ മരണം സംബന്ധിച്ച അനിശ്ചിതത്വം നീക്കണമെന്നു കൗണ്‍സില്‍ അംഗമായ വഹീദ് ബുര്‍ഷണ്‍ ആവശ്യപ്പെട്ടത്. 'ജീവനോടെ ഗദ്ദാഫിയെ പിടികൂടിയെന്നാണു മനസിലാക്കാന്‍ കഴിഞ്ഞത്. പിന്നീട് മിസ്രാത്തയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകും വഴി ഏറ്റുമുട്ടലുണ്ടായോ എന്നറിയില്ല. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നാണ് അദ്ദേഹം പറയുന്നച്. അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ ഗദ്ദാഫിയെ വധിച്ചതു താനാണെന്ന് അവകാശപ്പെട്ട് ഒരു യുവപോരാളി ഇന്റര്‍നെറ്റില്‍ വീഡിയോ പോസ്റ്റ് ചെയ്തു. സനദ് അല്‍സാദെക് അല്‍ഉറെയ്ബി എന്ന യുവാവാണു രണ്ടുവട്ടം വെടിവച്ചു ഗദ്ദാഫിയെ കൊലപ്പെടുത്തിയതു താനാണെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications