ഹോങ്കോങില്‍ പ്രസവത്തിനെതിരെ സമരം

മുന്‍ ബ്രിട്ടീഷ് കോളനിയായ ഇവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് പഠനത്തിനും മറ്റും ഒട്ടേറെ സഹായങ്ങളും ഇളവുകളുമെല്ലാം ലഭിക്കും. ഇത് കണക്കിലെടുത്താണ് ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗര്‍ഭിണികള്‍ പ്രസവിക്കാനായി ഹോങ്കോങ്ങില്‍ എത്തുന്നത്.
ചൈനയില്‍ നിന്നും വരുന്ന ഗര്‍ഭിണികളുടെ എണ്ണം കൂടുന്നതിനാല്‍ ഹോങ്കോങിലുള്ള സ്ത്രീകള്‍ക്ക് സ്വന്തം നാട്ടിലെ ആശുപത്രികളില്‍ പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. പലപ്പോഴും ആശുപത്രികളില്‍ കട്ടിലുകള്‍ കിട്ടാതെ സ്വന്തം നാട്ടുകാരായ ഗര്‍ഭിണികള്‍ക്ക് ആശുപത്രി വരാന്തകളിലും മറ്റും കഴിയേണ്ടിവരുകയാണ്.
ചൈനയില്‍ നിന്നും പ്രസവത്തിനായി സ്ത്രീകള്‍ എത്തുന്നതിനെതിരെ കഴിഞ്ഞദിവസം ഹോങ്കോങില്‍ വന്‍ പ്രതിഷേധറാലിയാണ് നടന്നത്. നാട്ടുകാരായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കൂ, ഹോങ്കോങ്ങിനെ രക്ഷിക്കൂ എന്ന ബാനറുകളുമായിട്ടായിരുന്നു മാര്‍ച്ച്.
ഹോങ്കോങ്ങിലുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണം എന്ന ആവശ്യവുമായി ഗര്‍ഭിണികളുള്‍പ്പെടെ ആയിരത്തോളം സ്ത്രീകളാണ് നഗരത്തിലെ സര്‍ക്കാര്‍ ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയത്.
കഴിഞ്ഞവര്‍ഷം ഹോങ്കോങ്ങില്‍ നടന്ന 88,000 പ്രസവങ്ങളില്‍ പകുതിയും ചൈനീസ് സ്ത്രീകളുടേതായിരുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
2011 ആദ്യം ചൈനയില്‍ നിന്നെത്തി ഹോങ്കോങ്ങില്‍ പ്രസവിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ തോത് അധികൃതര്‍ കുറച്ചിരുന്നു. 2012 മുതല്‍ ചൈനയില്‍ നിന്നെത്തുന്ന 3,400 സ്ത്രീകളെ വരെമാത്രമേ ഹോങ്കോങ് ആശുപത്രികളില്‍ പ്രസവിക്കാന്‍ അനുവദിക്കുകയുള്ളുവെന്നാണ് അധികൃതരുടെ തീരുമാനം.
ഇക്കാര്യം കര്‍ശനമാക്കണമെന്നും കാര്യക്ഷമമായി നടപ്പിലാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. തങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തിന്റെ ആനുകൂല്യ വിദേശികളെ അനുഭവിക്കാന്‍ അനുവദിക്കുന്നതെന്തിനാണെന്നും നാട്ടുകാര്‍ ചോദിക്കുന്നു.


Click it and Unblock the Notifications