Get Updates
Get notified of breaking news, exclusive insights, and must-see stories!

മതം 'മാറ്റാന്‍' വെബ്‌സൈറ്റ്

Islamer
നിങ്ങള്‍ക്ക് ഇസ്ലാമിനെ അറിയാന്‍ ആഗ്രഹമുണ്ടോ? സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണോ നിങ്ങളാഗ്രഹിക്കുന്നത്? മരണാനന്തരജീവിതം സ്വര്‍ഗത്തിലാവണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഇസ്‌ലാം മതത്തിലേക്കു വരൂ...

ഗൂഗിള്‍ ആഡ്‌സെന്‍സിലൂടെ മതപ്രചാരണം മുറുകുന്നു. ഡയലോഗ് (പേരില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്) എന്ന വെബ്‌സൈറ്റിന്റെ ഗൂഗിള്‍ ആഡ്‌സെന്‍സ് പരസ്യമാണിത്. സൈറ്റിനു പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ അജ്ഞാതരാണ്. ഗോ ഡാഡിയില്‍ രജിസ്റ്റര്‍ ചെയ്ത ഡൊമെയ്‌നും സ്‌പേസുമാണ് സൈറ്റുണ്ടാക്കാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

ജീവിതം മാറ്റിമറിയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത്തരക്കാരെ മാറ്റിയെടുക്കാന്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ടീം സജ്ജമാണ്. ഇതുവരെ മുപ്പതിനായിരത്തിലധികം ആളുകള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞു. നിങ്ങള്‍ അവരുടെ വാക്കുകളില്‍ വീണു കഴിഞ്ഞുവെന്നുറപ്പായാല്‍ മതംമാറ്റത്തിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതരും.

എല്ലാ മതവിശ്വാസികളും അവരുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുവേദിയായി ഇന്റര്‍നെറ്റിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയാല്‍ അത് ശക്തമായ 'നിഴല്‍ യുദ്ധടങ്ങളിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. വിശ്വാസത്തിനായി സ്വന്തം സൈറ്റ് തുടങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ, മതത്തിനു വേണ്ടി ഇത്തരത്തില്‍ പരസ്യം നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

തീര്‍ച്ചയായും പണത്തിനുവേണ്ടി ഇത്തരം പരസ്യവാചകങ്ങള്‍ സ്വീകരിക്കുന്ന ഗൂഗിള്‍ തന്നെയാണ് കുറ്റവാളി. ഏത് മതമായാലും അതിനുള്ള പ്രചാരണവേദിയായി ഇന്റര്‍നെറ്റ് ലോകം മാറരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+