മുംബൈ: ദീപാവലി അവധിക്ക് തൊട്ടുമുമ്പ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് സന്തോഷം പകര്‍ന്ന് വെടിക്കെട്ട് പ്രകടനം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 315.58 പോയിന്റും ദേശീയ സൂചികയായ നിഫ്റ്റി 5191.60 പോയിന്റും വര്‍ധിച്ച് യഥാക്രമം 17254.86ലും 5191.60ലും ക്ലോസ് ചെയ്തു.
റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രതീക്ഷിച്ച പോലെ കാല്‍ശതമാനം വര്‍ധനവോടെ പുറത്തുവന്ന ഉടനെ വിപണി മുന്നോട്ടുള്ള യാത്ര തുടങ്ങുകയായിരുന്നു. ഇനി ബുധനാഴ്ച യൂറോപ്യന്‍ ഉച്ചക്കോടി മാത്രമാണ് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നത്.
യെസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കോടാക് മഹീന്ദ്ര ബാങ്ക്, എംഎം ഫിന്‍സര്‍വീസ്, ഐഡിഎഫ്‌സി ഓഹരികളാണ് ഏറെ നേട്ടമുണ്ടാക്കിയത്. അതേ സമയം എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, അലഹബാദ് ബാങ്ക്, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ താഴേക്കിറങ്ങി.
ദീപാവലിക്കുള്ള 90 മിനിറ്റ് നേരത്തെ മുഹൂര്‍ത്തവ്യാപാരം ബുധനാഴ്ച നടക്കും. ഫ്യൂച്ചര്‍, ഓപ്ഷന്‍ വിപണികളുടെ സെറ്റില്‍മെന്റ് ദിവസമായതിനാല്‍ വിപണി കൂടുതല്‍ മുന്നോട്ടുകുതിക്കാനുള്ള സാധ്യതയുണ്ട്.
The 'Samvat' year 2067 ended on a positive note as the BSE Sensex shrugged off RBI's hike in lending rates and shot up 316 points amid the central bank hinting at a pause monetary tightening, and firm global trend. In volatile trade, the Sensex extended yesterday's gains, adding 315.58 points at 17,254.86 after touching a high of 17,322.13 and dipping to a low of 16,900.26.