അഴിക്കുള്ളില്‍ ദീപാവലി 'ആഘോഷിക്കുന്ന' നേതാക്കള്‍

എ രാജ
ഡിഎംകെ നേതാവും മുന്‍ ടെലികോം മന്ത്രിയുമായ രാജ ഫെബ്രുവരി രണ്ട 2011നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ടുജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐയാണ് രാജയെ അഴിക്കുള്ളിലാക്കിയത്. രാജയടക്കം 16 പ്രമുഖ കേസുമായി ജയിലിലുണ്ട്.
സുരേഷ് കല്‍മാഡി
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കോമണ്‍വെല്‍ത്ത് ഗെയിംസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന സുരേഷ് കല്‍മാഡി 2011 ഏപ്രില്‍ 25നാണ് പിടിയിലായത്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയാണ് കല്‍മാഡിയുഗത്തിന് അന്ത്യം കുറിച്ചത്.
എംകെ കനിമൊഴി
ഡിഎംകെ നേതാവ് കരുണാനിധിയുടെ മകളും എംപിയുമാണ്. ടുജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2011 മെയ് 20ന് അറസ്റ്റ് ചെയ്തു.
കട്ട സുബ്രഹ്മണ്യ നായിഡു
ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടക ലോകായുക്തയുടെ കണ്ടെത്തലാണ് കട്ട സുബ്രഹ്മണ്യ നായിഡുവിനെ കുടുക്കിയത്.
ജനാര്‍ദ്ദന റെഡ്ഡി
അനധികൃത ഖനന കുംഭകോണവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ അഞ്ചിന് സിബിഐ ആണ് ഖനി വ്യവസായിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.
ബിഎസ് യെദ്യൂരപ്പ
അനധികൃതമായ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കുടുക്കിയത്. മുകളില്‍ പറഞ്ഞ നേതാക്കളെല്ലാം തന്നെ ദീപാവലി വീട്ടിലാക്കാന്‍ കഠിനപ്രയത്‌നം നടത്തി നോക്കിയെങ്കിലും കോടികളുടെ അഴിമതി കാണിച്ചവരോട് ഉദാരസമീപനം വേണ്ടെന്ന നിലപാടാണ് കോടതികള്‍ പൊതുവെ സ്വീകരിച്ചത്.












Click it and Unblock the Notifications