ദീപാവലി തിരക്കില്‍, പൊലിഞ്ഞത് 25 ജീവന്‍
ഷിംല: അഞ്ചു വനിതകളടക്കം 25 പേര്‍ക്ക് മരണവും 27 പേര്‍ക്ക് ഗുരുതരമായ പരിക്കുമേല്‍പ്പിച്ച ബിലാസ്പൂരിലെ ബസ്സപകടത്തിനു കാരണം ദീപാവലി തിരക്ക്. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സാണ് കൊക്കയിലേക്ക് മറിഞ്ഞത്.
ദീപാവലിക്കുള്ള സാധനങ്ങളും മറ്റും വാങ്ങി ബിലാസ്പൂരില്‍ നിന്നും ബാന്‍ഡ്‌ലാ ഗ്രാമത്തിലേക്ക് മടങ്ങുന്നവരായിരുന്നു യാത്രക്കാരില്‍ അധികവും.
അമിത ഭാരം കയറ്റിയെത്തിയ വന്ന ബസ് തടഞ്ഞുനിര്‍ത്തിയ ഒരു കൂട്ടം യാത്രക്കാര്‍ തിക്കിയും തിരക്കിയും ബസ്സിനകത്തും മുകളിലും കയറാന്‍ ശ്രമിക്കുന്നതിനിടെ റോഡരികിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് പിറകോട്ടിറങ്ങുകയായിരുന്നു.
ഡ്രൈവറുടെ നിയന്ത്രണം വിട്ടതോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു. ബാന്‍ഡ്‌ലാ ഗ്രാമത്തില്‍ നിന്നുള്ളവരെ കൂടാതെ ഗംന, സെര എന്നീ പ്രദേശങ്ങളിലുള്ളവരും ബസ്സിലുണ്ടായിരുന്നു.












Click it and Unblock the Notifications