Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ലോക്കര്‍ ഗ്യാസ് ചേംബറായി, രണ്ടു മരണം

Ing
കൊല്‍ക്കത്ത: രണ്ട് സുരക്ഷാഉദ്യോഗസ്ഥര്‍ നോട്ടുകെട്ടുകള്‍ അടുക്കിവെച്ച ലോക്കര്‍ റൂമില്‍ ശ്വാസം മുട്ടി മരിച്ചു. പ്രാഥമിക നിഗമനമനുസരിച്ച് ജനറേറ്ററില്‍ നിന്നുള്ള പുകയാണ് മരണകാരണം. കൊല്‍ക്കത്തയിലെ ഐഎന്‍ജി വൈശ്യ ബാങ്കിലാണ് സംഭവം. പ്രശാന്ത് വൈദ്യ, ബാസുദേബ് ഘോഷ് എന്നിവരാണ് മരിച്ചത്

സിസിടിവി നല്‍കുന്ന ദൃശ്യങ്ങളനുസരിച്ച് അഞ്ചു മിനിറ്റിനുളളില്‍ ഇരുവരുടെയും മരണം സംഭവിച്ചിട്ടുണ്ട്. കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കാനോ മൊബൈലില്‍ നിന്ന് കോള്‍ ചെയ്യാനോ പറ്റാത്ത വിധം ഇരുവരും കുഴഞ്ഞു വീഴുകയായിരുന്നു.

രാവിലെ ലോക്കര്‍ റൂമിനുള്ളില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതുകൊണ്ട് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മുറിയിലേക്ക് പ്രവേശിച്ച അഞ്ച് പോലിസുകാര്‍ക്കും നിരവധി ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.

റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചല്ല ലോക്കര്‍ റൂം പ്രവര്‍ത്തിച്ചതെന്ന ആക്ഷേപമുണ്ട്. റൂമിനുള്ളില്‍ ഒരിക്കലും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും ഏത് അപായവും തൊട്ടടുത്ത പോലിസ് സ്‌റ്റേഷനില്‍ അറിയിക്കാന്‍ അലാറം സംവിധാനവും വേണമെന്ന് കേന്ദ്രബാങ്ക് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+