ഓണ്‍ലൈന്‍ തട്ടിപ്പ്:യുവതിയുടെ 54,000 രൂപ കവര്‍ന്നു

കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഗീത തന്റെ അക്കൗണ്ടില്‍ നിന്ന് 54,000 രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് ഓണ്‍ലൈന്‍ വഴിയാണ് പണം പിന്‍വലിച്ചതെന്ന് അറിഞ്ഞത്. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയുമായി പണമിടപാട് നടത്തുന്നതാനായാണ് സംഗീതയുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരിക്കുന്നത്.
എന്നാല്‍ അപ്പോള്‍ മാത്രമാണ് താന്‍ അങ്ങനെ ഒരു കമ്പനിയെ പറ്റി കേള്‍ക്കുന്നതെന്ന് സംഗീത പറയുന്നു. ഇത്തരത്തിലുളള നിരവധി പരാതികള്‍ അടുത്തിടെ ലഭിച്ചതായി പൊലീസ് പറയുന്നു. താന്‍ പാസ് വേഡോ മറ്റ് രേഖകളൊ മറ്റാരുമായും ഷെയര്‍ ചെയ്തിട്ടില്ലെന്ന് സംഗീത പൊലീസിനെ അറിയിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം മോഷണം പോയത്.












Click it and Unblock the Notifications