കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസിന്റെ മതേതരവാദം തട്ടിപ്പ്: പാസ്റ്റര്‍

  • By Ajith Babu
Google Oneindia Malayalam News

Yesudas
മംഗാലപുരം: പ്രശസ്ത ഗായകന്‍ യേശുദാസിന്റെ മതേതരവാദം കാപട്യമാണെന്ന് പാസ്റ്ററുടെ പരാമര്‍ശം വിവാദമായി. സിനിമകളില്‍ കൂടുതല്‍ ചാന്‍സ് കിട്ടുന്നതിനായാണ് ക്രൈസ്തവ വിശ്വാസത്തെ അദ്ദേഹം തള്ളിപ്പറയുന്നതെന്ന് കുര്‍ബാനയ്ക്കിടെ പാസ്റ്റര്‍ പറഞ്ഞതോടെ വിശ്വാസികള്‍ തന്നെയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

ഞായറാഴ്ച തൊക്കോട്ട് സെന്റ് വിന്‍സലന്‍ഷ്യല്‍ മിഷന്‍ സെന്ററില്‍ നടന്ന കുര്‍ബാനയ്ക്കിടെ ഷിബു എന്ന പാസ്റ്ററാണ് യേശുദാസിനെ നിശിതമായി വിമര്‍ശിച്ചത്. വിവാദത്തില്‍ നിന്നും തലയൂരാനായി ഇത് തന്റെ അഭിപ്രായമല്ലെന്നും പരക്കെയുള്ളതാണെന്നും പറഞ്ഞ പാസ്റ്റര്‍ വിശ്വാസികള്‍ മനസ്സിലാക്കുന്നതിനാണ് കുര്‍ബാനയ്ക്കിടെ ഇക്കാര്യം പറയുന്നതെന്നും സൂചിപ്പിച്ചു.

ഒരു ക്രിസ്ത്യാനി ആയിരുന്നുവെങ്കില്‍ യേശുദാസിന് മലയാള സിനിമയില്‍ ഇത്രയധികം അവസരങ്ങള്‍ ലഭിയ്ക്കില്ലായിരുന്നു. അതുകൊണ്ടാണ് മതേതരകാര്യം പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയത്. ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്ത്യാനികളെയും ഭിന്നിപ്പിയ്ക്കുന്നത് സമുദായത്തിനകത്ത് തന്നെയുള്ളവരാണെന്ന മുനവച്ചുള്ള പരമാര്‍ശവും അദ്ദേഹം നടത്തിയിരുന്നു.

പാസ്റ്ററുടെ പരാമര്‍ശം ഒരു വിഭാഗം വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. ചിലര്‍ ഇത് പരസ്യമായി പ്രകടപ്പിയ്ക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X