മര്‍ദ്ദനം ഭയന്ന് ലിസിയുടെ പിതാവ് നാടുവിട്ടു!

ഇയാളുടെ പരാതിയില്‍ ലിസി പതിനായിരും രൂപ പ്രതിമാസം ചെലവിനുള്ള തുകയായി നല്‍കണമെന്ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ താന്‍ പണം നല്‍കില്ലെന്നും ഇയാള്‍ തന്റെ പിതാവല്ലെന്നും ലിസി വ്യക്തമാക്കി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ജോര്‍ജ്ജ് എന്നാണ് എഴുതിയിരിക്കുന്നതെന്നും താന്‍ കുട്ടിയായിരിക്കുമ്പോള്‍ അമ്മയെയും തന്നെയും ഉപേക്ഷിച്ച് പോയയാളാണ് പിതാവെന്നും ലിസി പറഞ്ഞിരുന്നു.
തട്ടിപ്പ് പുറത്തായതോടെ ലിസിയുടെ ആളുകളില്‍ നിന്ന് എന്തെങ്കിലും ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് ഇയാള്‍ നാടുവിട്ടതെന്നാണ് സൂചന. ഒരു വര്‍ഷം മുമ്പ് ലിസിയെ കാണാന്‍ ചെന്നൈയിലെത്തിയ വര്‍ക്കിക്ക് റയില്‍വെ സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നുവത്രേ.
ലിസിയുടെ വീട്ടിലേക്ക് വര്‍ക്കിയെ ഗൂര്‍ഖ കടത്തിവിട്ടതുമില്ല. ഒടുവില്‍ റയില്‍വെ സ്‌റ്റേഷനില്‍ വച്ചു പരിചയപ്പെട്ട ചില മലയാളികളുടെ സഹായത്തോടെയാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
ലിസിയുടെ ഗുണ്ടകളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അന്ന് വര്‍ക്കി ചില മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ടീമായ കേരള സ്‌െ്രെടക്കേഴ്‌സിന്റെ പരിശീലനവുമായി ബന്ധപ്പെട്ട് ലിസി ഇപ്പോള്‍ കൊച്ചിയിലുണ്ട്. അതുകൊണ്ട് കേസിന്റെ പേരില്‍ ഇനി വല്ല ആക്രമണവുമുണ്ടാകുമെന്ന് ഭയന്നാണ് ഇയാള്‍ നാടുവിട്ടതെന്നാണ് ആളുകള്‍ പറയുന്നത്.












Click it and Unblock the Notifications