കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 83 ലക്ഷം രൂപയുടെ സ്വര്‍ണമാണു കസ്റ്റംസ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ദുബയ് വിമാനത്തില്‍വന്ന രണ്ടു യാത്രക്കാരെയാണു പിടികൂടിയത്.
സോക്‌സിനുള്ളില്‍ ചെറിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇത് മുംബൈയിലെ ജ്വല്ലറികളിലേക്കു കൊണ്ടു പോകാനുള്ളവയാണെന്നു പിടിയിലായവര്‍ പറഞ്ഞു. ദുബായില്‍ നിന്നു വന്ന എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്.
സമീപകാലത്തു നെടുമ്പാശേരിയില്‍ നടന്ന വലിയ സ്വര്‍ണവേട്ടയാണിത്. നിരന്തരമായി ദുബായില്‍ നിന്നു കൊച്ചിയിലേക്കു യാത്ര ചെയ്യുന്നവരാണു പിടിയിലായവര്‍ എന്നു കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
Officials of the Air Intelligence Unit of Customs at the Nedumbasseryi airport on Tuesday seized about 5 kilograms of gold and arrested two passengers, who arrived from Dubai by Emirates, for trying to smuggle out gold without declaring it